Wednesday, May 16, 2007

ദൈവം നിങ്ങള്‍ക്കു നല്ല ബുദ്ധി തരട്ടെ !

രാത്രിയേറെയായെന്നു അയാള്‍ ഓര്‍ത്തു....അവളെപ്പറ്റി ഓര്‍ത്താല്‍ സമയം പോകുന്നതു അറിയില്ല...അവള്‍ തന്നെ വിട്ടു പിരിഞ്ഞ അന്നു തുടങ്ങിയ ശീലം ആണിതു....മുറിയടച്ചിരുന്നു അവളെപ്പറ്റി ഓര്‍ക്കുക...അല്ല വേറെ എന്തു ചെയ്യാനാ ഈ വയസു കാലത്തു ? മരുമകളുടെ കുത്തുവാക്കുകളും മകന്റെ വഴക്കും കേട്ടു മടുത്തു....തറവാട്ടു സ്വത്ത് അടിപിടി കുടി 8 മക്കളും ഭാഗിച്ചെടുത്ത് അപ്പനെയും അമ്മയെയും ഇളയവനെ എല്‍പ്പിച്ചു അവരെല്ലാം പടിയിറങ്ങിപൊയപ്പഴെ അവള്‍ പറഞ്ഞതാണ് ഇനി പഴയതു പൊലെയല്ല, നമ്മുടെ കയ്യില്‍ ഒന്നുമില്ല, ഇനിയുള്ള കാലം കൊച്ചുമക്കളെയും നോക്കി രാമ നാമവും ജപിച്ചു ഇവിടെ കഴിയാം എന്നു......ഭാഗ്യവതി ഇതോന്നും അനുഭവിക്കാതെ നേരത്തെ അങ്ങു പോയല്ലോ

ആര്‍ക്കും തന്നെ വേണ്ട ...സ്വന്തം മകനുപോലും.......... സ്നെഹത്തോടെ ഒരു വാക്കു പറയാന്‍, വേണ്ട, ഒരു നോട്ടം നല്കാന്‍പ്പോലും ആര്‍ക്കും മനസില്ല....ഇവര്‍ക്കുവേണ്ടിയാണോ ഞാന്‍ ഒരു പുരുഷായുസു മുഴുവന്‍ കഷ്ടപ്പെട്ടു 5 തലമുറക്കു കഴിയാന്നുള്ള സ്വത്ത് ഉണ്ടാക്കിയതു ? ഇവരെയാണോ ഞാന്‍ വിദേശങ്ങളില്‍ വിട്ടു പടിപ്പിച്ചതു ? ഇവര്‍ക്കു വേണ്ടിയാണോ ഒരായുസു മുഴുവന്‍ ഞാനും അവളും ജിവിച്ചു തീര്‍ത്തതു ? എല്ലാവര്‍ക്കും താന്‍ ഇപ്പോള്‍ ഒരു അധികപ്പറ്റാണു....അവര്‍കറിയില്ല എല്ലാവരുമുണ്ടായിട്ടും ആരും ഇല്ലാത്തവന്റെ സങ്കടം....ആ സങ്കടം അറിയണമെങ്കില്‍ അവരുടെയെല്ലാം മക്കള്‍ അവരെ ഉപേക്ഷിച്ചു പോകുന്ന കാലം വരണം.....ഒരിക്കലും അവര്‍ക്ക് അതു സംഭവിക്കാതിരിക്കട്ടെ....നല്ലതു മാത്രം വരട്ടെ എന്റെ മക്കള്‍ക്ക്

നാളെ മുതല്‍ തനിക്കു ജിവിക്കാന്‍ ഇളയമകന്‍ കണ്ടുവച്ച കരുണ എന്ന വ്ര്യദ്ധസദനത്തെ അയാള്‍ ഓര്‍ത്തു....ലക്ഷങ്ങള്‍ പണ്ടു സംഭാവന കൊടുത്തപ്പോഴൊന്നും ഓര്‍ത്തില്ല ഒരിക്കല്‍ താനും ഇവിടെ വന്നു ചേരുമെന്നു.....ആരും ഇല്ലാത്തവനായി.....അയാളുടെ കണ്ണുകള്‍ നിറഞ്ഞു ...........

പിറ്റേന്നു പത്രങ്ങള്‍ പഴയകാല ബിസിനസ്സ് പ്രമുഖന്റെ അത്മഹത്യയെപ്പറ്റി നെടുങ്കന്‍ ലേഖനങ്ങള്‍ എഴുതി.

( സമര്‍പ്പണം : മാതാപിതാക്കളെ അവരുടെ വയസുകാലത്ത് സംരക്ഷിക്കാതെ നടക്കുന്ന എല്ലാ മക്കള്‍ക്കും ..... ദൈവം നിങ്ങള്‍ക്കു നല്ല ബുദ്ധി തരട്ടെ ! )
ഈ പോസ്റ്റിനു ചേര്‍ന്ന ഒരു നല്ല ഫോട്ടോ പാപ്പരാസി പോസ്റ്റിയിരിക്കുന്നു... ഇവിടെ നോക്കു....

13 comments:

തക്കുടു said...

മാതാപിതാക്കളെ അവരുടെ വയസുകാലത്ത് സംരക്ഷിക്കാതെ നടക്കുന്ന എല്ലാ മക്കള്‍ക്കും .....,
ദൈവം നിങ്ങള്‍ക്കു നല്ല ബുദ്ധി തരട്ടെ !

പുതിയ പോസ്റ്റ് !

തറവാടി said...

ദൈവം നിങ്ങള്‍ക്കു നല്ല ബുദ്ധി തരട്ടെ

appu said...
This comment has been removed by the author.
അപ്പു said...

സ്നെഹത്തോടെ ഒരു വാക്കു പറയാന്‍, വേണ്ട, ഒരു നോട്ടം നല്കാന്‍പ്പോലും ആര്‍ക്കും മനസില്ല....ഇവര്‍ക്കുവേണ്ടിയാണോ ഞാന്‍ ഒരു പുരുഷായുസു മുഴുവന്‍ കഷ്ടപ്പെട്ടു 5 തലമുറക്കു കഴിയാന്നുള്ള സ്വത്ത് ഉണ്ടാക്കിയതു ....?

ഓരോരുത്തരും ഇക്കാലത്ത് സ്വയം ഈ ചോദ്യം ഒന്നു ചോദിക്കണം. ദൈവം അവര്‍ക്കുനല്ല ബുദ്ധി കൊടുക്കട്ടെ.

ചന്ദ്രകാന്തം said...

"എല്ലാവരുമുണ്ടായിട്ടും ആരും ഇല്ലാത്തവന്റെ സങ്കടം...."
ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെടുന്നവന്റെ ദുരവസ്ഥ.. അനാഥത്വം..
-ദൈവം എല്ലാവര്‍ക്കും നല്ല ബുദ്ധി കൊടുക്കട്ടെ.

വിചാരം said...

തക്കുടു
എനിക്കിതുവായിച്ചപ്പോള്‍ ഇത്തിരിപോലും സങ്കടം വന്നില്ല ഇതൊരു കഥയാണെങ്കിലും ഒത്തിരി സത്യം അടങ്ങിയിട്ടുണ്ട്, പണത്തോടുള്ള ആര്‍ത്തി മനുഷ്യനുള്ള കാലം വരെ അവന്‍ ഇങ്ങനെയൊക്കെ തന്നെയായിരിക്കും ആവണം ആയിരിക്കണം
പണം നമ്മേക്കാള്‍ മുകളിലാവരുത് അതെപ്പോഴും നമ്മുക്ക് താഴെ ആയിരിക്കണം
ലാല്‍ സലാം

...പാപ്പരാസി... said...

വാര്‍ദ്ധക്യത്തിന്റെ വേദന അനുഭവിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്ന പോസ്റ്റ്‌.ഒപ്പം ഈ പോസ്റ്റിന്‌ പ്രചോദനമായ തക്കുടൂനും....കാണുമല്ലോ ?

...പാപ്പരാസി... said...

അയ്യോ...!ലിങ്ക്‌ ഇട്ടില്ല..www.jaalagam.blogspot.com

SAJAN | സാജന്‍ said...

പാ‍പ്പരാസിയുടെ പടത്തില്‍ തൂങ്ങിയാണ് ഇതു വഴി വന്നത്..
എനിക്കുമതേ പറയാനുള്ളൂ.. ദൈവം അവര്‍ക്ക് നല്ല ബുദ്ധി കൊടുക്കട്ടെ!

chithrakaranചിത്രകാരന്‍ said...

അച്ഛനമ്മമാരേയും കുടുംബത്തിലെ പ്രായമായവരേയും തൊട്ടുവണങ്ങി,അവരോട്‌ സ്നേഹപൂര്‍വം സംസാരിച്ച്‌, അവരുടെ ക്ഷേമം ഉറപ്പുവരുത്തി ജീവിക്കുന്നത്‌ മക്കള്‍ക്ക്‌ കാണിച്ചുകൊടുക്കാന്‍ ഓരോ മാതാപിതാക്കളും ശ്രദ്ധവച്ചാല്‍ സ്നേഹത്തിന്റെയും സന്തോഷത്തിന്റേയും ഒരു പാരംബര്യവും സംസ്കാരവും നമുക്ക്‌ കുടുംബത്തില്‍ അനുഭവപ്പെടും.

സു | Su said...
This comment has been removed by the author.
സു | Su said...

നല്ല കഥ തക്കുടൂ.

മാതാപിതാക്കളെ വയസ്സുകാലത്ത് സംരക്ഷിക്കാതെ നടക്കുന്ന എല്ലാവര്‍ക്കും, ഇതിലെ കഥാപാത്രത്തെപ്പോലെ വൃദ്ധസദനത്തിലേക്ക് പോവുകയും ചെയ്യാം. അയാളും ഭാര്യയും, തങ്ങളുടെ മാതാപിതാക്കളെ സംരക്ഷിച്ചിരുന്നുവോ?

തക്കുടു said...

തറവാടി,അപ്പു,ചന്ദ്രകാന്തം ... വായനയ്ക്കു നന്ദി

വിചാരം സഖാവേ, ലാല്‍സാലാം !

...പാപ്പരാസി..., നന്ദി ! നല്ല ഒരു ഫോട്ടോ ഇട്ടതിനു....

സാജന്‍, നന്ദി

സു ചേച്ചി, നന്ദി.., അയാളും ഭാര്യയും അവരുടെ രണ്ടു പേരുടെയും മാതാപിതാക്കളെ സംരക്ഷിച്ചിരുന്നു..അതാണു സങ്കടകരമായ സത്യം....

ചിത്രകാരാ, അതു പറഞ്ഞതു പോയന്റ്, പക്ഷെ അയാളും ഭാര്യയും അവരുടെ രണ്ടു പേരുടെയും മാതാപിതാക്കളെ സംരക്ഷിച്ചിരുന്നു എന്നോര്‍ത്താല്‍ വേറേയെവിടെയോ ആണു പ്രശ്നം...