Friday, May 4, 2007

സംഭവിച്ചതെല്ലാം നല്ലതിനു, സംഭവിക്കാനുള്ളതും !

ഒട്ടും പ്രതിക്ഷിച്ചതല്ല ആ കൂടികാഴ്ച......അറിയില്ലായിരുന്നു അവള്‍ അവിടെ വരുമെന്നു.

ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല, പരിചയപ്പെടുത്തി ഞാന്‍ ഭാര്യയെയും, അവള്‍ ഭര്‍ത്താവിനെയും.

10 മിനുട്ടു സംസാരിച്ചതിനു ശേഷം പിരിഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു, “ഹോ ! , ഇങ്ങനെയും ഉണ്ടൊ പെണ്ണുങ്ങള്‍ ! ആ ഭര്‍ത്താവിന്റെ കാര്യം കഷ്ടം ! “

മറ്റുള്ളവരെ വിലയിരുത്താനുള്ള ഭാര്യയുടെ കഴിവില്‍ മതിപ്പു തോന്നി. മറ്റുള്ളവരുടെ മുന്‍പില്‍ വച്ചുപ്പോലും സ്വന്തം ഭര്‍ത്താവിനെ കൊച്ചാക്കുന്ന അവളോടു വെറുപ്പും.

ഇപ്പഴിതാ, സ്നേഹ സല്ലാപത്തിനിടക്കു ഭാര്യ പറയുന്നു, “ചേട്ടനു അന്നു കണ്ട പെണ്ണിനെപ്പോലെയുള്ള ഒരുത്തിയെ ഭാര്യയായി കിട്ടിയാ കാണായിരുന്നു കളീ... മഹാഭാരതയുദ്ധം ആയേനേ ഇവിടെ എന്നും”. മറ്റുള്ളവരെ വിലയിരുത്താനുള്ള ഭാര്യയുടെ കഴിവില്‍ വിണ്ടും മതിപ്പു തോന്നി.

കോളേജില്‍ അവളില്ലാതെ ഒരു ജിവിതമില്ലാ എന്നു വിശ്വസിച്ചു അവളുടെ കൈയ്യും പിടിച്ചു നടന്ന സന്ധ്യകളെ ഓര്‍ത്തു.......മുഖകാന്തിയില്‍ മാത്രം അധിഷ്ടിധമായിരുന്ന ആ പ്രണയത്തെ ഓര്‍ത്തു.......അന്നേ അവിളില്‍ ഉണ്ടായിരുന്നതും അവളുടെ ചിരിയില്‍ ഞാന്‍ മറക്കാന്‍ ശ്രമിച്ചിരുന്നതുമായ അവളുടെ കാശുകാരി എന്ന അഹന്തയെ ഓര്‍ത്തു...............

സംഭവിച്ചതെല്ലാം നല്ലതിനു........സംഭവിക്കാന്‍ പോകുന്നതും നല്ലതിനു.........

സ്നേഹത്തോടെ ചേര്‍ത്തു പിടിച്ചു ഭാര്യയെ ഞാന്‍........

15 comments:

ജിസോ ജോസ്‌ said...

അങ്ങനെ ബുലോകത്തു കമന്റുകള്‍ മാത്രമായി നടന്ന ഞാനും ആദ്യമായി ഒരു പോസ്റ്റു നാട്ടുന്നു !

യാത്രാവിവരണങ്ങള്‍ എഴുതാന്‍ വേണ്ടി തുടങ്ങിയ ബ്ലോഗ് ഒരു പോസ്റ്റു പോലും കാണാതെ ഉണങ്ങി വരണ്ടു കിടക്കണു...ജോലിതിരക്കു തന്നെ വില്ലന്‍...എന്നാല്‍ പിന്നെ ഒരു കഥ എഴുതിയേക്കാം എന്നു വച്ചു, എഴുതി വന്നപ്പോള്‍ കഥയെന്നു വിളിക്കാന്‍ പറ്റുമോയെന്നു സംശയം, എന്നാലും ധൈര്യമായിട്ടു അങ്ങു പോസ്റ്റുന്നു...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

തക്കുടൂ ഞാന്‍ തന്നെ തേങ്ങ അടിക്കാം

ജിസോ ജോസ്‌ said...

പണിക്കരു മാഷും തേങ്ങയടി തുടങ്ങിയോ ?? കൊള്ളാലോ....

സാജന്‍| SAJAN said...

നന്നായി ഇരിക്കുനു ഇനിയും എഴുതൂ തക്കുടു

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദൈവമേ 26 കൊല്ലമായി എന്റെ വീട്ടുകാരി എന്നോടു പറയുന്ന അതേ വാക്കുകള്‍ തക്കുടുവിനോടു തക്കുടുവിന്റെ വാമഭാഗവും പറഞ്ഞതു കേട്ട സന്തോഷത്തില്‍ അടിച്ച തേങ്ങയാണേ

നിര്‍മ്മല said...

സ്ത്രീകളുടെ പ്രശസ്തമായ ഈ കൊട്ടേഷന്‍ ഞാനും ഭര്‍ത്തനോടു കാച്ചാറുണ്ട്, കുറച്ചു വ്യത്യാസത്തോടെ, ‘ഹും എനിക്കും പകരം വേറേ ഏതെങ്കിലും പെണ്ണായിരുന്നെങ്കില്‍ കാണാമായിരുന്നു...’ ശബ്ദം കുറച്ച് ‘കുറച്ചുകൂടി സന്തോഷത്തോടേം സമാധാനത്തോടേം ചേട്ടന്‍ ജീവിച്ചു പോയേനെ. അതിനീ ജന്മം ഞാന്‍ സമ്മതിക്കില്ല.’
ഹി..ഹി...

[തക്കുടു ചേര്‍ത്തലക്കാരനാണോ, ഒരു ചേര്‍ത്തലക്കാരി തക്കുടുവിനെ അറിയാവുന്നതുകൊണ്ടു ചോദിച്ചതാണേ.]

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

മുഖകാന്തിയില്‍ അധിഷ്ഠിത മായതിനെ പ്രണയം എന്നു പറയാമോ?

തക്കുടൂ നല്ല പോസ്റ്റ്...

ജിസോ ജോസ്‌ said...

സാജന്‍, നന്ദി
പണിക്കരു മാഷേ, എന്റെ വാമഭാഗം ഈതുവരെ ഈ വാക്കുകള്‍ പുറത്തെടുത്തിട്ടില്ല....താമസിക്കാതെ ഉണ്ടാകുമായിരിക്കും..... :)

നിര്‍മ്മല, ഈ തക്കുടു ചേര്‍ത്തലക്കാരി അല്ല, നമ്മള്‍ ഈങ്ങു വടക്കേ അറ്റത്തു സഖാക്കളുടെ നാട്ടില്‍ നിന്നാണു...സന്ദര്‍ശനത്തിനു നന്ദി...

ചാത്താ, അതു തന്നെയല്ലെ ഈവിടുത്തെ പ്രശനം..കേളേജു പ്രായത്തില്‍ സംഭവിക്കുന്നതു പ്രണയമാണോ അതോ വെറും സൌദ്ധര്യാധനയാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത ഒരു സാഹചര്യം...

വല്യമ്മായി said...

പല പ്രണയ വിവാഹങ്ങളും പരാജയപ്പെടുന്നതും കേവലം ബാഹ്യമായ ആരാധനയില്‍ തുടങ്ങുന്നത് കൊണ്ടു തന്നെ.

തറവാടി said...

:)

ജിസോ ജോസ്‌ said...

വല്യമ്മായി, വളരെ സത്യം !

തറവാടി, :)

sandoz said...

ഹ.ഹ.ഹ..
ഇവിടെ ഒരു അങ്കത്തിനുള്ള വകുപ്പ്‌ തക്കുടു ഇട്ടു കൊടുത്തിരുന്നോ...
ഇതിപ്പഴാണല്ലോ കണ്ടത്‌......
ആദ്യ പോസ്റ്റ്‌ ഏതായാലും കലക്കി....

Pramod.KM said...

തക്കുടു അണ്ണാ..
ഫോണ്ട് പ്രോബ്ലം കാരണം വായിക്കാന്‍ പറ്റണില്യ.;)
ഒന്നു മാറ്റുമോ റ്റെമ്പ്ലേറ്റ്?
qw_er_ty

Visala Manaskan said...

തക്കുടൂ!!!

കൊള്ളാം. വളരെ ചുരുക്കി ഡീസന്റായി പറഞ്ഞിരിക്കുന്നു. തുടര്‍ന്നും എഴുതുക.

ജിസോ ജോസ്‌ said...

സാന്റേസ്, നന്ദി

പ്രമോദണ്ണാ, റ്റെമ്പ്ലേറ്റ് മാറ്റിയാല്‍ ഫോണ്ട് പ്രശ്നം തീരുമോ ? എതു റ്റെമ്പ്ലേറ്റ് ?

വിശാലഗുരുവേ, നല്ല വാക്കുകള്‍ക്കു വളരെ നന്ദി....