Wednesday, August 8, 2007

ഇന്നേക്കു ഉങ്ക ഉരിലെന്നമോ നാഷണല്‍ ഫെസ്റ്റിവെല്‍ കൊണ്ടാടുതാമാ ?? ഉന്മയാ ?

കേരളത്തില്‍ ബിസിനസ്സു ചെയ്യുന്ന ഒരു തമിഴുനാട്ടുകാരന്‍ സുഹ്രുത്ത് ഇന്നു രാവിലെ വിളിച്ചു എന്നോടു ചോദിച്ചു “നന്‍പാ, ഇന്നേക്കു ഉങ്ക ഉരിലെന്നമോ നാഷണല്‍ ഫെസ്റ്റിവെല്‍ കൊണ്ടാടുതാമാ ?? ഉന്മയാ ?” ഒരു നിമിഷം ഞാന്‍ ഒന്നു പതറി, ഓണം ആയോ ? ബ്ലാഗ്ലൂരിലെ തിരക്കില്‍ ഓണം വന്നതു അറിഞ്ഞില്ലേ ? ... സുഹ്രുത്തിന്റെ ചിരിയെന്നെ മാറ്റി ചിന്തിപ്പിച്ചു..അപ്പം മനസിലായി ആളു നമ്മളെ ഒന്നു കളിയാക്കിയതാ എന്നു .. :)

അതേ, ഹര്‍ത്താല്‍ കേരളത്തിന്റെ സ്വന്തം ദേശിയോത്സവം ആയിരിക്കുന്നു.... :)

ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം തന്നെ രക്ഷിക്കട്ടെ !

6 comments:

ജിസോ ജോസ്‌ said...

"ഇന്നേക്കു ഉങ്ക ഉരിലെന്നമോ നാഷണല്‍ ഫെസ്റ്റിവെല്‍ കൊണ്ടാടുതാമാ ?? ഉന്മയാ ? "

അതേ, ഹര്‍ത്താല്‍ കേരളത്തിന്റെ സ്വന്തം ദേശിയോത്സവം ആയിരിക്കുന്നു.... :)

ശ്രീ said...

ദൈവത്തിന്റെ സ്വന്തം നാടിനേക്കുറിച്ച് ചിന്തിക്കേണ്ടത് നമ്മള്‍ കേരളീയര്‍‌ തന്നെയല്ലേ? ദൈവത്തെ പറഞ്ഞിട്ടെന്തു കാര്യം?

ഉണ്ണിക്കുട്ടന്‍ said...

തമിഴു കേട്ടു ഓടി വന്നതാ രണ്ടു ഡയലോഗ് കാച്ചാന്‍ ...

കേരളത്തിലെ സമരങ്ങളെ കുറ്റം പറഞ്ഞിരുന്ന എന്റെ നിലപാട് ഇവിടെ വന്നതില്‍ പിന്നെ കുറച്ചു മാറി. സകല്‍ ഐടി കമ്പനികളും ചെന്നൈയില്‍ ഒ.എം.ആര്‍ (ഓള്‍ഡ് മഹാബലി പുരം റോഡ്) ന്റെ ഇരുവശങ്ങളിലും ആയാണ്‍ നിരന്നു നില്‍ക്കുന്നത്. ഈ റോഡ് തന്നെ ഇപ്പ ഐ.ടി ഹൈവേ എന്നാണ്‌ പറയപ്പെടുന്നത്. ആ റോഡിന്റെ അവസ്ഥ ഒന്നു കാണണം . റോഡ് പണീ തുടങ്ങീട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. വലിയ വലിയ കുഴികളും (കുഴിക്കല്‍ അല്ലേലും ഇവമ്മാരുടെ വീക്കനെസ്സ് ആണല്ലോ) പൊടിയും അണ്‍സഹിക്കബിള്‍. ഒരു മാസം സ്ഥിരമായി ഇതിലേ ബൈക്കോടിച്ചാല്‍ നടു വേദനയും ബ്രോങ്കൈറ്റിസും ഉറപ്പ്. എന്നിട്ടും പാര്‍ട്ടിക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒരു പ്രശ്നവുമില്ല.

ഒരു ഗവ: തുടങ്ങിയ പണി അടുത്ത ഗവ: വന്നാല്‍ മൈന്‍ഡ് ചെയ്യില്ല. ഇത്ര പ്രതികരണ ശേഷി ഇല്ലാത്ത മനുഷ്യരോ എന്നോര്‍ത്തു പോകും. നമ്മുടെ നാട്ടിലാണെങ്കില്‍ എപ്പൊഴേ സമരോം ഹര്‍ത്താലുമൊക്കെ തുടങ്ങിയേനെ. അതാണ്‌ ഇതിനേക്കാള്‍ ബേധം എന്നു തോന്നിപ്പോകുന്നു.

Shades said...

thakkudu
matte blog-nte first anniversary aayallo... entha pinne postaathe?anyway,happy anniversary...!

ജിസോ ജോസ്‌ said...

ഹ ഹ ഹാ....

ആനിവേഴ്സറി കൊണ്ടാടാന്‍ മാത്രം ഞാന്‍ ഒന്നും ചെയ്യ്തില്ലല്ലോ മാഷേ ? ഇതൊക്കെ അങ്ങനെ അങ്ങു പോകട്ടെ....... :)

krishnakumar said...

ha ha ha
Mashu paranjathu sariya.
Kalam poya pookku lle?