Wednesday, August 8, 2007

ഇന്നേക്കു ഉങ്ക ഉരിലെന്നമോ നാഷണല്‍ ഫെസ്റ്റിവെല്‍ കൊണ്ടാടുതാമാ ?? ഉന്മയാ ?

കേരളത്തില്‍ ബിസിനസ്സു ചെയ്യുന്ന ഒരു തമിഴുനാട്ടുകാരന്‍ സുഹ്രുത്ത് ഇന്നു രാവിലെ വിളിച്ചു എന്നോടു ചോദിച്ചു “നന്‍പാ, ഇന്നേക്കു ഉങ്ക ഉരിലെന്നമോ നാഷണല്‍ ഫെസ്റ്റിവെല്‍ കൊണ്ടാടുതാമാ ?? ഉന്മയാ ?” ഒരു നിമിഷം ഞാന്‍ ഒന്നു പതറി, ഓണം ആയോ ? ബ്ലാഗ്ലൂരിലെ തിരക്കില്‍ ഓണം വന്നതു അറിഞ്ഞില്ലേ ? ... സുഹ്രുത്തിന്റെ ചിരിയെന്നെ മാറ്റി ചിന്തിപ്പിച്ചു..അപ്പം മനസിലായി ആളു നമ്മളെ ഒന്നു കളിയാക്കിയതാ എന്നു .. :)

അതേ, ഹര്‍ത്താല്‍ കേരളത്തിന്റെ സ്വന്തം ദേശിയോത്സവം ആയിരിക്കുന്നു.... :)

ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം തന്നെ രക്ഷിക്കട്ടെ !

Wednesday, May 16, 2007

ദൈവം നിങ്ങള്‍ക്കു നല്ല ബുദ്ധി തരട്ടെ !

രാത്രിയേറെയായെന്നു അയാള്‍ ഓര്‍ത്തു....അവളെപ്പറ്റി ഓര്‍ത്താല്‍ സമയം പോകുന്നതു അറിയില്ല...അവള്‍ തന്നെ വിട്ടു പിരിഞ്ഞ അന്നു തുടങ്ങിയ ശീലം ആണിതു....മുറിയടച്ചിരുന്നു അവളെപ്പറ്റി ഓര്‍ക്കുക...അല്ല വേറെ എന്തു ചെയ്യാനാ ഈ വയസു കാലത്തു ? മരുമകളുടെ കുത്തുവാക്കുകളും മകന്റെ വഴക്കും കേട്ടു മടുത്തു....തറവാട്ടു സ്വത്ത് അടിപിടി കുടി 8 മക്കളും ഭാഗിച്ചെടുത്ത് അപ്പനെയും അമ്മയെയും ഇളയവനെ എല്‍പ്പിച്ചു അവരെല്ലാം പടിയിറങ്ങിപൊയപ്പഴെ അവള്‍ പറഞ്ഞതാണ് ഇനി പഴയതു പൊലെയല്ല, നമ്മുടെ കയ്യില്‍ ഒന്നുമില്ല, ഇനിയുള്ള കാലം കൊച്ചുമക്കളെയും നോക്കി രാമ നാമവും ജപിച്ചു ഇവിടെ കഴിയാം എന്നു......ഭാഗ്യവതി ഇതോന്നും അനുഭവിക്കാതെ നേരത്തെ അങ്ങു പോയല്ലോ

ആര്‍ക്കും തന്നെ വേണ്ട ...സ്വന്തം മകനുപോലും.......... സ്നെഹത്തോടെ ഒരു വാക്കു പറയാന്‍, വേണ്ട, ഒരു നോട്ടം നല്കാന്‍പ്പോലും ആര്‍ക്കും മനസില്ല....ഇവര്‍ക്കുവേണ്ടിയാണോ ഞാന്‍ ഒരു പുരുഷായുസു മുഴുവന്‍ കഷ്ടപ്പെട്ടു 5 തലമുറക്കു കഴിയാന്നുള്ള സ്വത്ത് ഉണ്ടാക്കിയതു ? ഇവരെയാണോ ഞാന്‍ വിദേശങ്ങളില്‍ വിട്ടു പടിപ്പിച്ചതു ? ഇവര്‍ക്കു വേണ്ടിയാണോ ഒരായുസു മുഴുവന്‍ ഞാനും അവളും ജിവിച്ചു തീര്‍ത്തതു ? എല്ലാവര്‍ക്കും താന്‍ ഇപ്പോള്‍ ഒരു അധികപ്പറ്റാണു....അവര്‍കറിയില്ല എല്ലാവരുമുണ്ടായിട്ടും ആരും ഇല്ലാത്തവന്റെ സങ്കടം....ആ സങ്കടം അറിയണമെങ്കില്‍ അവരുടെയെല്ലാം മക്കള്‍ അവരെ ഉപേക്ഷിച്ചു പോകുന്ന കാലം വരണം.....ഒരിക്കലും അവര്‍ക്ക് അതു സംഭവിക്കാതിരിക്കട്ടെ....നല്ലതു മാത്രം വരട്ടെ എന്റെ മക്കള്‍ക്ക്

നാളെ മുതല്‍ തനിക്കു ജിവിക്കാന്‍ ഇളയമകന്‍ കണ്ടുവച്ച കരുണ എന്ന വ്ര്യദ്ധസദനത്തെ അയാള്‍ ഓര്‍ത്തു....ലക്ഷങ്ങള്‍ പണ്ടു സംഭാവന കൊടുത്തപ്പോഴൊന്നും ഓര്‍ത്തില്ല ഒരിക്കല്‍ താനും ഇവിടെ വന്നു ചേരുമെന്നു.....ആരും ഇല്ലാത്തവനായി.....അയാളുടെ കണ്ണുകള്‍ നിറഞ്ഞു ...........

പിറ്റേന്നു പത്രങ്ങള്‍ പഴയകാല ബിസിനസ്സ് പ്രമുഖന്റെ അത്മഹത്യയെപ്പറ്റി നെടുങ്കന്‍ ലേഖനങ്ങള്‍ എഴുതി.

( സമര്‍പ്പണം : മാതാപിതാക്കളെ അവരുടെ വയസുകാലത്ത് സംരക്ഷിക്കാതെ നടക്കുന്ന എല്ലാ മക്കള്‍ക്കും ..... ദൈവം നിങ്ങള്‍ക്കു നല്ല ബുദ്ധി തരട്ടെ ! )




ഈ പോസ്റ്റിനു ചേര്‍ന്ന ഒരു നല്ല ഫോട്ടോ പാപ്പരാസി പോസ്റ്റിയിരിക്കുന്നു... ഇവിടെ നോക്കു....

Friday, May 4, 2007

സംഭവിച്ചതെല്ലാം നല്ലതിനു, സംഭവിക്കാനുള്ളതും !

ഒട്ടും പ്രതിക്ഷിച്ചതല്ല ആ കൂടികാഴ്ച......അറിയില്ലായിരുന്നു അവള്‍ അവിടെ വരുമെന്നു.

ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല, പരിചയപ്പെടുത്തി ഞാന്‍ ഭാര്യയെയും, അവള്‍ ഭര്‍ത്താവിനെയും.

10 മിനുട്ടു സംസാരിച്ചതിനു ശേഷം പിരിഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു, “ഹോ ! , ഇങ്ങനെയും ഉണ്ടൊ പെണ്ണുങ്ങള്‍ ! ആ ഭര്‍ത്താവിന്റെ കാര്യം കഷ്ടം ! “

മറ്റുള്ളവരെ വിലയിരുത്താനുള്ള ഭാര്യയുടെ കഴിവില്‍ മതിപ്പു തോന്നി. മറ്റുള്ളവരുടെ മുന്‍പില്‍ വച്ചുപ്പോലും സ്വന്തം ഭര്‍ത്താവിനെ കൊച്ചാക്കുന്ന അവളോടു വെറുപ്പും.

ഇപ്പഴിതാ, സ്നേഹ സല്ലാപത്തിനിടക്കു ഭാര്യ പറയുന്നു, “ചേട്ടനു അന്നു കണ്ട പെണ്ണിനെപ്പോലെയുള്ള ഒരുത്തിയെ ഭാര്യയായി കിട്ടിയാ കാണായിരുന്നു കളീ... മഹാഭാരതയുദ്ധം ആയേനേ ഇവിടെ എന്നും”. മറ്റുള്ളവരെ വിലയിരുത്താനുള്ള ഭാര്യയുടെ കഴിവില്‍ വിണ്ടും മതിപ്പു തോന്നി.

കോളേജില്‍ അവളില്ലാതെ ഒരു ജിവിതമില്ലാ എന്നു വിശ്വസിച്ചു അവളുടെ കൈയ്യും പിടിച്ചു നടന്ന സന്ധ്യകളെ ഓര്‍ത്തു.......മുഖകാന്തിയില്‍ മാത്രം അധിഷ്ടിധമായിരുന്ന ആ പ്രണയത്തെ ഓര്‍ത്തു.......അന്നേ അവിളില്‍ ഉണ്ടായിരുന്നതും അവളുടെ ചിരിയില്‍ ഞാന്‍ മറക്കാന്‍ ശ്രമിച്ചിരുന്നതുമായ അവളുടെ കാശുകാരി എന്ന അഹന്തയെ ഓര്‍ത്തു...............

സംഭവിച്ചതെല്ലാം നല്ലതിനു........സംഭവിക്കാന്‍ പോകുന്നതും നല്ലതിനു.........

സ്നേഹത്തോടെ ചേര്‍ത്തു പിടിച്ചു ഭാര്യയെ ഞാന്‍........